അഞ്ചൽ: പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ രണ്ട് ദിവസമായി തൊണ്ണുറോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾ വില്ക്കുന്ന കടകൾ മാത്രമേ ഇനി തുറന്ന് പ്രവർത്തിക്കുകയുള്ളു.