krishi-
കേരഗ്രാമം കേരകർഷക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ കൃഷി ഓഫീസർ പ്രമോദ് മാധവന് യാത്രഅയപ്പ് നൽകിയപ്പോൾ

കൊല്ലം: സ്ഥലം മാറിപ്പോകുന്ന ചാത്തന്നൂർ കൃഷി ഓഫീസർ പ്രമോദ് മാധവന് കേരഗ്രാമം കേരകർഷക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. സൊസൈറ്റി പ്രസിഡന്റ് കെ.ആർ. വലലൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി വൈ. തോമസ്, ട്രഷറർ ജി. ദിവാകരൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷൈനി ജോയി, സുപ്രഭ, ദീപ, വിജയ മോഹനൻ, കുര്യാക്കോസ്, അജയഘോഷ്, ജോർജ് കുട്ടി, രാധാകൃഷ്ണപിള്ള, രവി മൺവീട്, ലുബാബത്ത് ബീവി, ഷൈമ, കിഷോർ കുമാർ, സുനിത തുടങ്ങിയവർ സംസാരിച്ചു.