ambulance-service
ആർദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് മുൻ എം.പി പി. രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊട്ടിയം: ആർദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങളോട് കൂടിയ ആംബുലൻസ് സർവീസ് പ്രവർത്തനമാരംഭിച്ചു. കൊട്ടിയം ആർദ്രം ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ മുൻ എം.പി പി. രാജേന്ദ്രൻ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എ. മാധവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.എസ്. ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. സുഭഗൻ, കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ്, ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ഫത്തഹുദ്ദീൻ, എം.എസ്. മധുകുമാർ, എൽ. ലക്ഷ്മണൻ, കെ.എ. അസീസ്, ഇമാം ഹുസൈൻ, എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലം കെയർ ഹെൽത്ത് ആൻഡ് പാലിയേറ്റീവ് ഫെഡറേഷനാണ് ആംബുലൻസ് ലഭ്യമാക്കിയത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. ഫോൺ: 9037310108, 9037340108, 8078167055.