road
മൺറോതുരുത്ത് റോഡുപണി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഉപവാസ സമരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റുമല: മൺറോതുരുത്ത് റോഡുപണി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനിസൂര്യകുമാറും മെമ്പർമാരായ ടി. ജയപ്രകാശ്, പ്രമീള പ്രകാശ്, സുശീല ജയകുമാർ, വി.എസ്. പ്രസന്നകുമാർ എന്നിവരും ഉപവാസം നടത്തി. യൂത്ത്കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി. തൃദീപ്കുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ തണ്ടിൽ നൗഷാദ്, നിധിൻ കല്ലട, എം.കെ. സുരേഷ് ബാബു, എസ്. സേതുനാഥ്‌, പി പ്രകാശ്, എൻ. സുന്ദരേശൻ, അഖിൽ ബി ചന്ദ്രൻ, മേഴ്‌സി ഷാജി, കെ. ഷിബു, ദീപ്തി ശ്രാവണം, സുജയകുമാർ, കെ. സുകുമാരൻ, സുധാകര പണിക്കർ, എസ്. അശോകൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി അംഗം എം.വി. ശശികുമാരൻ നായർ നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു