തൊടിയൂർ: പന്മന പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഗതാഗതം പൂർണമായി തടഞ്ഞുകൊണ്ട് അടച്ച് പൂട്ടിയ ചാമ്പക്കടവ് പാലം ഇന്നലെ വൈകിട്ട് തുറന്നു. തൊടിയൂർ-പന്മന പഞ്ചായത്തുകളെ വേർതിരിക്കുന്ന പള്ളിക്കലാറിന്കുറുകെയാണ് ചാമ്പക്കടവ് പാലം. പരിസരവാസികൾക്കുൾപ്പടെ കാൽനടയായിപ്പോലും ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത കാര്യവും ആശുപത്രികളിലേയ്ക്ക് രോഗികളുമായി പോകുന്നതിനുള്ള ബുദ്ധിമുട്ടുകളും ചൂട്ടിക്കാട്ടി ഇന്നലെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.