കൊല്ലം: കേരള സംസ്കൃത സംരക്ഷണ വേദിയുടെ സംസ്കൃത പ്രതിഭാ പുരസ്കാര ജേതാവ് ഉണ്ണികൃഷ്ണൻ കുശസ്ഥലിയ്ക്ക് എസ്.എൻ.ഡി.പി യോഗം തഴവ നോർത്ത് 3662 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നാളെ സ്നേഹാദരവ് നൽകും. ഗുരുദേവ ദർശനങ്ങളുടെ പഠിതാവും പ്രചാരകനുമെന്ന നിലയിലാണ് ആദരിക്കലെന്ന് ശാഖാ യോഗം ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10ന് മുല്ലശേരിമുക്ക് ഗുരുമന്ദിരത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് മഹേശ്വരപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. ഡോ. എൻ. മംഗളൻ ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര ദാനവും നിർവഹിക്കും. പഞ്ചായത്തംഗങ്ങളായ വിജുകുമാർ കിളിയന്തറ, വത്സല, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് വാമദേവൻപിള്ള, കെ.ജെ സിദ്ധിഖ്, വാസുദേവൻ പിന്നിരേത്ത്, സലിം അമ്പിത്തറ, വി.കൃഷ്ണൻകുട്ടി എന്നിവർ ആശംസാപ്രസംഗം നടത്തും.ശാഖായോഗം സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഉദയൻ നന്ദിയും പറയും.