കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എൽ.ഡി.എഫ് നീക്കം. സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച ആമിന ആമിയാണ് ഇവിടുത്തെ പ്രസിഡന്റ്. 21 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് നാലും എൻ.ഡി.എയ്ക്ക് ആറും അംഗങ്ങളാണുള്ളത്. യു.ഡി.എഫ്, എൻ.ഡി.എ അംഗങ്ങളുടെ പിന്തുണയോടെയാണ് ആമിന ആമി പ്രസിഡന്റായത്. ഭരണം ആറുമാസം പിന്നിടുമ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭരണം തൃപ്തികരമല്ലെന്നുകാട്ടിയാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് എൽ.ഡി.എഫ്. അംഗങ്ങൾ കത്തുനൽകിയത്.