കൊല്ലം: കൊവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ ചെറുകിട സംരംഭകർക്ക് ആശ്വാസമായി ഉത്പന്നങ്ങളുടെ ഓൺലൈൻ പ്രദർശന - വിപണന വേദി ഒരുക്കുന്നു. അഗ്രോപാർക്ക് സംഘടിപ്പിക്കുന്ന എക്സ്പോയിൽ ചെറുകിട - നാനോ - മൈക്രോ സംരംഭകർക്ക് സ്വന്തമായി നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിതരണക്കാരെയും എക്സ്പോർട്ടേഴ്‌സിനെയും കണ്ടെത്താനും അവസരമൊരുക്കും.

ഭക്ഷ്യസംസ്‌കരണം - ചെറുകിട വ്യവസായം - ഇലക്‌ട്രിക്കൽ - കെമിക്കൽ സംരംഭങ്ങൾ, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ തുടങ്ങി ചെറുകിട വ്യവസായമായി കേരളത്തിൽ ഉത്പാദിപ്പിക്കുന്ന സാധനങ്ങളാണ് പ്രദർശനത്തിലുണ്ടാവുക. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, സ്വയം സഹായ സംഘങ്ങൾ, വനിതാ കൂട്ടായ്‌മകൾ തുടങ്ങി വിവിധ സംരംഭ കൂട്ടായ്‌മകളുടെ ഉത്പന്നങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തും.

വിപണനരംഗത്ത് പ്രവർത്തിക്കുന്ന ഡിസ്‌ട്രിബ്യൂട്ടേഴ്‌സും കയറ്റുമതിക്കാരും ഗൾഫ് നാടുകളിലെ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളും പൊതുജനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കും.

ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിന് സംരംഭകരെ സഹായിക്കുകയാണ് ലക്ഷ്യം. ജൂലായ് 31 മുൻപ് 8304006330 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യാം.