കരുനാഗപ്പള്ളി : ഐ. എച്ച്. ആർ. ഡി കരുനാഗപ്പള്ളി എൻജിനീയറിംഗ് കാളേജിൽ ഈ അദ്ധ്യയനവർഷത്തിൽ ബി ടെക് മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്,കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസികളുടെ മകൻ / മകൾ / ആശ്രിതർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri അല്ലെങ്കിൽ www.ceknpy.ac.in എന്ന വെബ്സൈറ്റ് വഴി ആഗസ്റ്റ് 5 ന് വൈകിട്ട് 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം. എൻജിനീയറിംഗ് കോളേജ് കരുനാഗപ്പള്ളി യിലേക്കുള്ള പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 1000/- രൂപ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ഓൺലൈനായോ പ്രിൻസിപ്പൽ കോളേജ് ഒഫ് എൻജിനീയറിംഗ് കരുനാഗപ്പള്ളിയുടെ പേരിൽ മാറാവുന്ന ഡി .ഡി എന്നിവ സഹിതം ആഗസ്റ്റ് 9 ന് വൈകിട്ട് 5 മണിക്ക് മുമ്പ് കോളേജിൽ ലഭിക്കണം. പ്രോസ്‌പെക്ടേഴ്സിനും കൂടുതൽ വിവരങ്ങൾക്കും www.ceknpy.ac.in എന്ന കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 9400423081, 9447594171, 9495630466 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.