പരവൂർ: നിയമസഭാ മന്ദിരത്തിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി വിധിവന്ന സാഹചര്യത്തിൽ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൂതക്കുളം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതക്കുളം ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മനീഷ്, നൗഷാദ്, രാജു പുനർജനി, വിജയൻ, സന്ദീപ് എന്നിവർ സംസാരിച്ചു.