പരവൂർ : കേരള ഹയർ സെക്കൻഡറി പരീക്ഷയിൽ നെടുങ്ങോലം ഗവൺമെന്റ് സ്കൂളിന് മികച്ച വിജയം. ആകെ പരീക്ഷ എഴുതിയ 180 വിദ്യാർത്ഥികളിൽ 177 പേരും വിജയിച്ചു. 98.36 ശതമാനമാണ് വിജയശതമാനം. 44 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചു. ബയോളജി സയൻസിലെ അലൻ അജി മുഴുവൻ മാർക്കും ( 1200 / 1200 ) കരസ്ഥമാക്കി. വിജയികളെ പി.ടി.എയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.