post
വശങ്ങളിലെ മണ്ണ് നീക്കിയതിനെ തുടർന്ന് അപകടാവസ്ഥയിലായ വൈദ്യുതിപോസ്റ്റ് .

പടിഞ്ഞാറെകല്ലട : പഞ്ചായത്തിലെ കാരാളിമുക്ക് വളഞ്ഞ വരമ്പ് പി .ഡബ്ല്യു .ഡി റോഡിൽ കോതപുരം ലക്ഷംവീട് കോളനിയ്ക്ക് മുന്നിലെ വൈദ്യുതി പോസ്റ്റ് അപകടനിലയിൽ. കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടക്കുന്ന റോഡിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളെ തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം റോഡിന്റെ കുത്തനെയുള്ള ഉയരം ഏതാനും ആഴ്ചകൾക്ക് മുമ്പ് കുറയ്ക്കുകയുണ്ടായി. കുന്നിന്റെ മുകളിൽ റോഡിനോട് ചേർന്ന് നിന്ന വൈദ്യുതി പോസ്റ്റിന്റെ വശങ്ങളിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കിയെങ്കിലും പോസ്റ്റ് വശങ്ങളിൽ മാറ്റിസ്ഥാപിക്കാൻ നടപടിയുണ്ടായില്ല. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഏത് സമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോൾ. എത്രയും വേഗം പോസ്റ്റ് മാറ്റി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.