കൊല്ലം: നാളികേരത്തിന്റെ താങ്ങുവില 45 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേര കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും കൃഷി വികസന സമിതി അംഗങ്ങളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആദിനാട് രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സിംലാസനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജി. ഗോപിനാഥൻ, കൊല്ലം രവീന്ദ്രൻ പിള്ള, മൈനാഗപ്പള്ളി രാജൻപിള്ള, നെടുവത്തൂർ കരുണാകരൻ എന്നിവർ സംസാരിച്ചു.