കുളത്തൂപ്പുഴ: കൃഷിഭവന്റെ നേതൃത്വത്തിൽ ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു . ന്യായവിലയ്ക്ക് പൊതു ജനങ്ങൾക്ക് നാടൻ കാർഷികോത്പ്പന്നങ്ങൾ നൽകുകയെന്നതാണ് ചന്തയുടെ ലക്ഷ്യം. കുളത്തൂപ്പുഴ അമ്പലക്കടവിൽ ആരംഭിച്ച ആഴ്ച ചന്തയുടെ ഉദ്ഘാടനം കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .അനിൽകുമാർ നിർവഹിച്ചു. ചടങ്ങിൽ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സെയിഫുദ്ദീൻ, മെമ്പർമ്മാരായ പി .ജയകൃഷ്ണൻ, ചന്ദ്രകുമാർ ,ഷീജാറാഫി ,അജിത എസ് ,കൃഷി ഓഫീസർ പി.പ്രിയകുമാർ , കൃഷി അസിസ്റ്റന്റ് അനീഷ് എന്നിവർ പ്രസംഗിച്ചു.