rarheesh
rarheesh

കൊട്ടാരക്കര: തലചായ്ക്കാൻ ഒരിടമില്ലാതെ കൊല്ലം ഓലയിലെ തടി ഡിപ്പോയിലെ കോൺക്രീറ്റ് പൈപ്പിനുള്ളിൽ കഴിഞ്ഞു വന്ന ഒരമ്മയും മക്കളും 15 വർഷം മുൻപത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസും സംഘവും ആശ്രയയുടെ തണലിലേക്ക് ആ കുടുംബത്തെ കൂട്ടി. ഇപ്പോൾ ആ മക്കളിലൊരാൾ ആശ്രയയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ രതീഷിന്റെ വിജയം പ്രതിസന്ധികളിൽ തളരുന്നവർക്ക് ഒരു പാഠമാണ്. അടൂർ പറന്തൽ ആശ്രയ ശിശുഭവനിൽ താമസിക്കുന്ന രതീഷ് അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. പഠിക്കാൻ മിടുക്കനായ രതീഷിന്റെ സ്വപ്നം ഡിഗ്രി പഠനവും സിവിൽ സർവീസുമാണ്.അമ്മ സുശീല 2013 ൽ മരിച്ചു. രതീഷിന്റെ മൂത്ത സഹോദരങ്ങൾ പുറത്ത് ജോലി ചെയ്തു ജീവിക്കുന്നു.