കൊല്ലം: ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ചികിത്സാ പദ്ധതി ആറുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 4ന് ജില്ലയിലെ ട്രഷറി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താൻ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഒ.പി ചികിത്സയും ഓപ്ഷൻ സൗകര്യവും അനുവദിച്ചാകണം പദ്ധതി നടപ്പാക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡന്റ് എൽ. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.