കൊല്ലം: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെയും കൊല്ലം സെന്റർ ഓഫീസിന്റെയും ഉദ്ഘാടനം ഇന്നു രാവിലെ 8ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. അസോ.സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ അദ്ധ്യക്ഷത വഹിക്കും. കാവനാട് ബൈപ്പാസ് റോഡിന് സമീപമുള്ള ഓഫീസിൽ നടക്കുന്ന പെയ്ഡ് കൊവിഡ് വാക്‌സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കും. സി. ആർ. മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജ്യോതികുമാർ, കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൊല്ലം കോർപ്പറേഷൻ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ്, സ്റ്റേറ്റ് ജനറൽ കൺവീനർ ക്യാപ്ടൻ ജോർജ്, കൊല്ലം സെന്റർ ചെയർമാൻ സജിൽ സതീക്ക്, കൊല്ലം സെന്റർ സെക്രട്ടറി ഡോ. ലമെന്റോ റ്റി സോമർവെൽ, സ്റ്റേറ്റ് ട്രഷറർ രാജീവ് വാര്യർ എന്നിവർ പങ്കെടുക്കും. പെയ്ഡ് വാക്‌സിനേഷൻ ആവശ്യമുള്ളവർ 9288008484 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നു കോ ഓർഡിനേറ്റർ എസ്.ആർ. സജീവ് അറിയിച്ചു.