കൊല്ലം : ഈ വർഷത്തെ നൂറനാട് ഫനീഫ് സ്മാരക സാഹിത്യപുരസ്‌കാരത്തിന് യാസർ അറഫാത്തിന്റെ മൂതാർകുന്നിലെ മൂസല്ലകൾ എന്ന നോവൽ അർഹമായി. 25, 052 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയതാണ് പുരസ്‌കാരം. ഡോ. ജോർജ് ഓണക്കൂർ, എ.ജി.കെ. നായർ, ചവറ കെ.എസ്. പിള്ള എന്നിവരായിരുന്നു വിധി കർത്താക്കൾ.
നൂറനാട് ഫനീഫിന്റെ 15-ാം ചരമവാർഷികദിനമായ ആഗസ്റ്റ് 5ന് നടക്കുന്ന അനുസ്മരണചടങ്ങിൽ വച്ച് പുരസ്‌കാരദാനം നടത്തും.