പരവൂർ: ശിവഗിരിയെ മതാതീത ആത്മീയ ദർശനത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് സ്വന്തം ജീവിതം തന്നെ സമർപ്പിച്ച വ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദയുടേതെന്ന് എസ്.എൻ.ഡി.പി യോഗം പുറ്റിങ്ങൽ ശാഖാ സെക്രട്ടറി എസ്.ആർ. സുജിരാജ് പറഞ്ഞു. അനുശോചന യോഗത്തിൽ ശാഖാ പ്രസിഡന്റ് ഡി. സാബു അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ജി. സുനിൽകുമാർ, എൻ.എസ്. അനിൽ, ജി. രാജേന്ദ്രബാബു, യു. അനിൽകുമാർ, ഡി. അനിൽ എന്നിവർ പങ്കെടുത്തു.