baby-
കെ.എൽ. 61 നവ മാദ്ധ്യമ കൂട്ടായ്മസമാഹരിച്ച ട്വിസിമോൻ സഹായ ഫണ്ട് പള്ളിശ്ശേരിക്കൽ ഇ .എം. എസ് ഗ്രന്ഥശാല പ്രസിഡന്റ് ആർ.കൃഷ്ണകുമാർ കൂട്ടായ്മ അഡ്മിൻ ഡോ. ഷബ്ന റിയാസിൽ നിന്ന് ഏറ്റുവാങ്ങുന്നു

പോരുവഴി: ചക്കുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ചക്കുവള്ളി ജംഗ്ഷൻ കെ.എൽ. 61 എന്ന നവമാദ്ധ്യമ കൂട്ടായ്മ സ്നേഹ കരുതൽ എന്ന പേരിൽ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ട്വിസിമോൻ സഹായ ഫണ്ട് കൈമാറി. എഴുത്തുകാരനും കലാ കായിക രംഗത്ത് കഴിവു തെളിയിച്ചയാളുമായ ടിസ്വി മോന്റെ ദുരവസ്ഥ നവ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ചക്കുവള്ളി ജംഗ്ഷൻ നവമാദ്ധ്യമ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് ശേഖരിച്ച തുക ട്വിസിമോൻ താമസിക്കുന്ന വാടക വീട്ടിലെത്തി കൈമാറി. പള്ളിശ്ശേരിക്കൽ ഇ .എം. എസ് ഗ്രന്ഥശാല പ്രസിഡന്റ് ആർ.കൃഷ്ണകുമാർ കൂട്ടായ്മ അഡ്മിൻ ഡോ. ഷബ്ന റിയാസിൽ നിന്ന് ട്വിസിമോന്റെ സാന്നിദ്ധ്യത്തിൽ സഹായ ഫണ്ട് ഏറ്റുവാങ്ങി.

എം.സുൽഫിഖാൻ റാവുത്തർ,ടി. എസ്. നൗഷാദ്, അക്കരയിൽ ഹുസൈൻ, അർത്തിയിൽ അൻസാരി, സി.കെ. വിജയാനന്ദ്, എം. നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു.