അഞ്ചൽ: മികച്ച പ്രവർത്തനത്തിന് നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഹോം ഗാർഡ് ബി. സന്തോഷ് കുമാറിനെ (അഞ്ചൽ പൊലീസ് സ്റ്റേഷൻ) സി. കേശവൻ സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഞ്ചൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ അദ്ധ്യക്ഷനായി. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് ഉപഹാരം സമർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, സായിറാം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ എ.എസ്. അജിത് ലാൽ, അഞ്ചൽ ഗോപൻ, ഇടമുളയ്ക്കൽ പുരുഷസ്വയംസഹായസംഘം സെക്രട്ടറി ബി. വേണുഗോപാൽ, ശ്യാം പനച്ചവിള തുടങ്ങിയവർ പങ്കെടുത്തു.