ചാത്തന്നൂർ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഫാക്ടറിക്ക് മുന്നിൽ മത്സ്യക്കച്ചവടം നടത്തിയ ഏഴു പേരിൽനിന്ന് പാരിപ്പള്ളി പൊലീസ് പിഴയീടാക്കി. മുക്കട നീരോന്തി കശുഅണ്ടി ഫാക്ടറി ജംഗ്ഷനിലാണ് സംഭവം. പൊലീസ് നൽകിയ മുന്നറിയിപ്പ് കാര്യമാക്കാതെ കച്ചവടം തുടർന്നവർക്കാണ് പിഴ ചുമത്തിയത്. നേരത്തേ മീനമ്പലം പ്ലാവിൻമൂട് സ്വകാര്യ മാർക്കറ്റിലെ വ്യാപാരികൾക്കും സമാനമായ സംഭവത്തിൽ പിഴ ചുമത്തിയിരുന്നു. പാരിപ്പളളി പാമ്പുറം ഇ.എസ്.ഐ ജംഗ്ഷനിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീയെ താക്കീത് നൽകി വിട്ടയച്ചതായും പാരിപ്പളളി ഇൻസ്പെക്ടർ അൽജബ്ബാർ പറഞ്ഞു.