കൊട്ടാരക്കര: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ പൊലീസും ആരോഗ്യ,​ റവന്യു വകുപ്പുകളും ചേർന്ന് നടപടി സ്വീകരിച്ചു. കൊട്ടാരക്കര നഗരസഭ പരിധിയിൽ മാത്രം പ്രോട്ടോക്കോൾ ലംഘിച്ച് ഹോട്ടലുകളിൽ ഭക്ഷണം വിളമ്പിയതുൾപ്പെടെയുള്ള 21 ഓളം സ്ഥാപനങ്ങളിൽ നിന്ന് 2000 രൂപ വരെ പിഴ ഈടാക്കി. തഹസീൽദാരുടെ നിർദ്ദേശ പ്രകാരം മുൻസിപ്പാലിറ്റി സെക്ടർ മജിസ്ട്രേട്ടുമാരായ റാണിചന്ദ്ര, അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിരവധി പേർക്ക് താക്കീതും നൽകി.

താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ

തഹസീൽദാർ നിർമ്മൽകുമാർ, ഡെപ്യൂട്ടി തഹസീൽദാർ അജേഷ്, സതീഷ് കെ ഡാനിയൽ, എന്നിവർ നേതൃത്വം നൽകി.കഴിഞ്ഞ ദിവസം താലൂക്കിൽ 39 പേരിൽ നിന്ന് പിഴ ഈടാക്കുകയും 60ലധികം പേർക്ക് താക്കീത് നൽകുകയും ചെയ്തു. ഇന്ന് മുതൽ കൊവിഡ് പ്രോട്ടോക്കാൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടപ്പിക്കുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസീൽദാർ അറിയിച്ചു