police-
മത്സ്യത്തൊഴിലാളികൾക്ക് നൽകിയ അഗ്നിരക്ഷാ, പ്രഥമശുശ്രൂഷാ പരിശീലനം കോസ്റ്റൽ പൊലീസ് സി.ഐ വിൻസെന്റ് എം.എസ്. ഭാസ് ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: ട്രോളിംഗ് നിരോധനം പിൻവലിക്കുന്നതിന് മുന്നോടിയായി യന്ത്രവത്കൃത യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് അഗ്നിരക്ഷാ, പ്രഥമശുശ്രൂഷാ പരിശീലനം നൽകി. ചാമക്കട അഗ്നിരക്ഷാനിലയത്തിന്റെയും നീണ്ടകര കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് പരിശീലനം. വിവിധ ബാച്ചുകളിലായി 200 ഓളം പേർക്ക് പരിശീലനം നൽകിയ പരിപാടി കോസ്റ്റൽ സി.ഐ വിൻസെന്റ് എം.എസ്. ഭാസ് ഉദ്‌ഘാടനം ചെയ്തു. ചാമക്കട അഗ്നിരക്ഷാ നിലയം ഓഫീസർ സുരേഷ്‌കുമാർ, ഫയർ ഓഫീസർമാരായ കൃഷ്ണനുണ്ണി, ജി. റോയി കോസ്റ്റൽ പൊലീസ് എസ്.ഐമാരായ എം.സി. പ്രശാന്തൻ, ഹരികുമാർ, പി.ആർ.ഒ ഡി. ശ്രീകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, അനി, ബോട്ട് ഉടമകളുടെ പ്രതിനിധികളായ പീറ്റർ മാത്യുസ്, ആന്റണി എന്നിവർ നേതൃത്വം നൽകി.