അഞ്ചൽ: ആയൂരിന് സമീപം പെരുങ്ങള്ളൂരിൽ അഞ്ചൽ-ആയൂർ റോഡിന്റെ വശത്ത് ലോറി പാർക്ക് ചെയ്തശേഷം വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. മീനാട് വില്ലേജിൽ ഇത്തിക്കര വയലിൽ പുത്തൻവീട്ടിൽ സുധീർ (19) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര ഡിവൈ.എസ്.പി. ആർ സുരേഷിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒമാരായ വി.എസ്. പ്രതീപ് കുമാർ , രാജേഷ്, ശിവപ്രകാശ്, ടി.രാജേഷ് കുമാർ, എസ്.ഐ. രഞ്ജു തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ പിടിച്ചുപറി സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ 22 ന് രാത്രിയിലാണ് കേരളപുരം സ്വദേശി അജയൻപിള്ള (64) കൊല്ലപ്പെട്ടത്.