ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ചെമ്പിൽ ഏലായിൽ സുഹൃത്തുക്കളായ യുവാക്കൾ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ആദർശിന്റെ പിതാവ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി.കഴിഞ്ഞ ജൂൺ 19നാണ് കായൽ കാണാനിറങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചത്. വലിയ പാടം പടന്നയിൽ സേതുവിന്റെ മകൻ മിഥുൻ നാഥ് ( നന്ദു - 2 1) വലിയ പാടം പ്രണവിൽ രഘുനാഥൻ പിള്ളയുടെ മകൻ ആദർശ് (അക്കുട്ടൻ -24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്.പി,ശാസ്താംകോട്ട ഡിവൈ.എസ്.പി ,ശാസ്താംകോട്ട എസ്.എച്ച് ഒ എന്നിവർക്കാണ് ആദർശിന്റെ പിതാവ് രഘുനാഥൻ പിള്ള പരാതി നൽകിയത് .