പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ സിമന്റ് കയറ്റിയെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4ന് പുനലൂരിന് സമീപത്തെ പ്ലാച്ചേരിയിൽ കൊടും വളവിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് സിമന്റ് കയറ്റിയെത്തിയതായിരുന്നു ലോറി. വളവ് തിരിയുന്നതിനിടെ ബ്രേക്ക് ചവുട്ടിയ ലോറി നിയന്ത്രണം വിട്ട് സമീപത്തെ ക്രാഷ്ബാരിയറിൽ ഇടിച്ച ശേഷം റോഡിൽ മറിയുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ ഷൺമുഖം പറഞ്ഞു. പിന്നീട് സിമന്റ് മറ്റൊര് ലോറിയിൽ കയറ്റിയ ശേഷം ചെയിൻ ബ്ലോക്കുപയോഗിച്ച് മറിഞ്ഞ ലോറി ഉയർത്തി.