ശാസ്താംകോട്ട: നിർമ്മാണം പൂർത്തീകരിച്ചിട്ട് 29 വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതിരുന്ന ഭരണിക്കാവിലെ അംബദ്കർ സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു നൽകണമെന്നാവശ്യപ്പെട്ട് കേരളാ സാംബവർ സൊസൈറ്റി , കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിപ്പ് സമരം സംഘടിക്കുന്നു. 1992 ൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത് കേരളാ കൗമുദി നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു.