nizar-prathi
പത്തനാപുരം എക്സൈസ് പിടികൂടിയ പാൻമസാലയുമായി പ്രതി നിസാർ

കുന്നിക്കോട്: എക്സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ പാൻമസാല പിടികൂടി. വിളക്കുടി വില്ലേജിൽ ആവണീശ്വരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പാപ്പാരംകോട് ഈട്ടിവിള വീട്ടിൽ അബ്ദുൾ നിസാറിനെയാണ് പതിനേഴര കിലോഗ്രാം പാൻ മസാലയുമായി പത്തനാപുരം എക്സൈസ് പിടികൂടിയത്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ പ്രത്യക നിർദ്ദേശപ്രകാരം

പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബെന്നി ജോർജ്ജിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്. റെയിഡിൽ പ്രിവന്റീവ് ഓഫീസർ വി.സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്.സൂരജ് , ഡി.യോനാസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. ഗംഗ എക്സൈസ് ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.