കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ പ്രതിഭാ പിന്തുണ പദ്ധതിയുടെ ഭാഗമായി കലാ - കായിക പ്രതിഭകൾക്കുള്ള സാമ്പത്തിക സഹായ വിതരണം ഇന്ന് നടക്കും. വൈകിട്ട് 3ന് ജില്ലാ പഞ്ചായത്തിന്റെ ജയൻ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ധനസഹായ വിതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, വൈസ് പ്രസിഡന്റ് സുമാലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം എന്നിവർ സംസാരിക്കും.