murukan
മുരുകൻ

ഓച്ചിറ: പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന ആലംപീടിക കോമളത്ത് വീട്ടിൽ മുരുകനാണ് (24) പിടിയിലായത്. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സി.ഐ.വിനോദ്, എസ് .ഐ. നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.