കൊട്ടാരക്കര: വെളിയം ഗ്രാമപഞ്ചായത്ത് കളപ്പില വാർഡംഗം, ഓടനാവട്ടം കളപ്പില കാർത്തിക വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ ഇന്ദുകല അനിൽ (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇന്ദുകലയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് കളപ്പില വാർഡിൽ 243 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്ദുകല വിജയിച്ചത്. മക്കൾ: അഭിനവ്, അപർണ. മൃതദേഹം ഇന്നലെ വൈകിട്ട് 6ഓടെ പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വച്ചു. വീട്ടുവളപ്പിൽ ഇന്ന് രാവിലെ സംസ്കരിക്കും.