കൊല്ലം :എസ്.എൻ വനിതാ കോളേജിലെ ബോട്ടണി വിഭാഗത്തിന്റെയും ബയോഡൈവേർസിറ്റി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് തംപ്സ് അപ് ഫോർ ടൈഗർ എന്ന വിഷയത്തിൽ വെബിനാർ നടന്നു. വയനാട് വൈൽഡ് ലൈഫ് സാൻക്ച്വറി കോൺസർവേഷൻ ബൈയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല സെനറ്റ് അംഗം ഡോ. എസ്. ശേഖരൻ, സുവോളജി വിഭാഗം അദ്ധ്യാപിക വി.എസ്. നിഷ എന്നിവർ സംസാരിച്ചു. ഒന്നാംവർഷ ബോട്ടണി വിദ്യാർത്ഥിനികളായ എസ്.എൽ. അഞ്ജലി ഈശ്വര പ്രാർത്ഥന ചൊല്ലി. എസ്. ആര്യ പരിപാടി അവതരിപ്പിച്ചു. വെബിനാർ കോ ഓർഡിനേറ്ററും ബോട്ടണി വിഭാഗം അസി. പ്രൊഫസറുമായ പി.ജെ. അർച്ചന സ്വാഗതവും ബോട്ടണി വിഭാഗം മേധാവി ഡോ. സി.ബി. നിലീന നന്ദിയും പറഞ്ഞു.