തഴവ: ഗ്രാമ പഞ്ചായത്തിൽ വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് വനിത യോഗ ട്രേയിനറെ നിയമിക്കുന്നു.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എൻ.വൈ.എസിലോ തുല്യമായ മറ്റേതേങ്കിലും വിഷയത്തിലോ ബിരുദം അല്ലെങ്കിൽ യോഗ അസോസിയേഷൻ, കേരളാ സ്പോർട്സ് അതോറിറ്റി എന്നിവ നടത്തുന്ന പരിശീലന ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് എന്നതാണ് യോഗ്യത .അപേക്ഷകർ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 6 പകൽ 2.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി എം.മനോജ് അറിയിച്ചു.