അഞ്ചൽ: അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ പൊലീസിന് നേരേ മണ്ണ് മാഫിയാ സംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പുത്തയം കുഴിയന്തടത്തിലാണ് സംഭവം. അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോൺസൺ സി.പി.ഒ മാരായ ബിജു, നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസ് വാഹനത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
അനധികൃതമായി മണ്ണെടുപ്പ് നടക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസിന് നേരേയാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഒരു പതിനേഴുകാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ്
കസ്റ്റഡിയിലെടുത്തു. കരു കോൺ തോട്ടും കരപുത്തൻവീട്ടിൽ അജ്മൽ ഖാൻ (24), പത്തടി അസ്ന മൻസിലിൽ മുഹമ്മദ് അസ്ലം (22) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ പൊലീസുകാരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു