തഴവ: പൊതുസ്ഥലത്ത് കൊടിമരം സ്ഥാപിയ്ക്കുന്നത് സംബന്ധിച്ച് രണ്ട് രാഷ്ട്രീയ പാർട്ടിക്കാർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് പ്രദേശത്തെ മുഴുവൻ ഫ്ലക്സുകളും കൊടികളും നീക്കം ചെയ്തു.
തഴവ കടത്തൂർ ഇരുപതാം വാർഡ് കാഞ്ഞിരപ്പള്ളി ജംഗ്ഷനിലാണ് കൊടിമരം സ്ഥാപിക്കുന്നതിൽ ആർ.എസ്.എസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായത് . തർക്കം സംഘർഷാവസ്ഥയിലേക്കെത്തിയതോടെ സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പൊലീസ് പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യുകയായിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലിസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.