കൊല്ലം: നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി ശിവൻകുട്ടി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ എഴുകോൺ നാരായണൻ, എ. ഷാനവാസ്ഖാൻ, എം.എം. നസീർ, ജി. രതികുമാർ, ജി. പ്രതാപവർമ്മതമ്പാൻ, പി. ജർമ്മിയാസ്, സൂരജ് രവി, കെ. ബേബിസൺ, എൽ.കെ. ശ്രീദേവി, കെ.ജി. രവി, ചിറ്റുമൂല നാസർ, കൃഷ്ണൻകുട്ടി നായർ, രവി മൈനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് കെ.കെ. സുനിൽകുമാർ, മുനമ്പത്ത് വഹാബ്, സേതുനാഥപിള്ള, തോമസ് വൈദ്യൻ, കൃഷ്ണവേണി ശർമ്മ, വൈ. ഷാജഹാൻ, കാഞ്ഞിരവിള അജയകുമാർ, ത്രിദീപ്കുമാർ, ആദിക്കാട് മധു, എം.എം. സജീവ് കുമാർ, ജി. ജയപ്രകാശ്, കായിക്കര നവാബ്, രാജേന്ദ്രൻ നായർ, നീലികുളം സദാനന്ദൻ, അജയകുമാർ, ചവറ ഗോപകുമാർ, സുകുമാരപിള്ള, എം. നാസർ, ആർ. രമണൻ, കുഴിയം ശ്രീകുമാർ, സുന്ദരേശൻപിള്ള, ബാബുരാജ്, ഗീതകൃഷ്ണൻ, ഗീത ശിവൻ, ലൈലകുമാരി, കുരീപ്പള്ളി സലീം, ഗോകുലം അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.