കൊല്ലം: അമിത വേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരിക്ക്. ഇന്നലെ രാത്രി 8.30നു കടപ്പാക്കട ജംഗ്ഷനു സമീപമാണ് അപകടം. കാർ നിറുത്തിയില്ല. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാരും ഈസ്റ്റ് പൊലീസും ചേർന്നാണ് കൊല്ലത്തെ സ്വകാര്യ മെഡി. ആശുപത്രിയിൽ എത്തിച്ചത്. അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.