കൊല്ലം: ഇന്ധന വിലവർദ്ധനവിനെതിരെ ശിവസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബി.കെ.എസ് സംസ്ഥാന പ്രസിഡന്റ് പുത്തൂർ വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസർ അനുദാസ് പരവൂർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എസ് സംസ്ഥാന സെക്രട്ടറി ശാന്താലയം ശശികുമാർ, ടി.കെ.സി കൊല്ലം, ജയൻ വെളിയം, വെളിയം ഷാജി, കാർത്തിക് പരവൂർ, നെടുവത്തൂർ മോഹനൻ, വിജയകുമാർ, സുകു സുകുമാരൻ, അനിൽ കല്ലുവാതുക്കൽ, അഭിലാഷ്, ശിവകുമാർ പെരുമ്പുഴ എന്നിവർ സംസാരിച്ചു.