തൊടിയൂർ: സുഷ്മ്ന നാഡിക്ക് ബാധിച്ച ഗുരുതരരോഗവുമായി 41കാരനായ ഗൃഹനാഥൻ ഒരുവർഷമായി ഒരേകിടപ്പിൽ. തൊടിയൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പ്ലാന്തോട്ടത്ത് പടിഞ്ഞാറേത്തറയിൽ അനിൽ കുമാറാണ് ട്രാൻസ്‌വേഴ്സ് മൈലീസ് പാരാപ്ലീജിയ എന്ന രോഗം ബാധിച്ച് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വരുമാനമായിരുന്നു അമ്മയും ഭാര്യയും രണ്ടു കൊച്ചു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയം. നാട്ടുകാരുടെ സഹായത്തോടെയാണ് ഇതുവരേയ്ക്കും ചികിത്സതുടർന്നത്. തുടർചികിത്സയ്ക്ക് വഴിയില്ലാതെ ഈ നിർദ്ധന കുടുംബം പകച്ചു നിൽക്കുകയാണ്.
ആഴ്ചയിൽ ഒരിക്കൽ 25,000 രൂപ വിലയുള്ള ഇൻജക്ഷനും മറ്റ് മരുന്നുകളും അനിൽകുമാറിന് അത്യാവശ്യമാണ്. രക്തത്തിൽ ശ്വേതാണുക്കൾ കുറയുന്ന അസുഖം കൂടി ഇദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. സുമനസുകൾ കനിഞ്ഞാൽ മാത്രമേ ചികിത്സ തുടരാൻ കഴിയൂ. അനിൽകുമാറിനെ സഹായിക്കുന്നതിനായി തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ചെയർമാനും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സി.ഒ. കണ്ണൻ കൺവീനറുമായി സമിതി രൂപീകരിച്ചിട്ടുണ്ട്. അനിൽകുമാറിന്റെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ കരുനാഗപ്പള്ളി ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
നമ്പർ: 6977471839, lFSC C0DE
IDIB 000K024.
Mob: 9745121481