ഓച്ചിറ: വിശ്വഹിന്ദു പരിഷത്ത് കൊല്ലം ഗ്രാമ ജില്ലാ വാർഷിക ബൈഠക്ക് മാരാരിത്തോട്ടം ശിവാനത് ഓം പരാശക്തി ക്ഷേത്ര ഹാളിൽ നടന്നു. സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. മോഹനൻ ഉദ്ഘാടനം ചെയ്തു. ആലപ്പാട് പങ്കജൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ് വരവിള വാസുദേവൻ, വിഭാഗ് സംഘടനാ സെക്രട്ടറി ജയശങ്കർ, അജിത്കുമാർ, റജി വരവിള തുടങ്ങിയവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി ഓച്ചിറ ശ്രീവർദ്ധൻ (പ്രസിഡന്റ്), അലപ്പാട് പങ്കജൻ (വർക്കിംഗ് പ്രസിഡന്റ്), ആനയടി ശാന്തകുമാർ, സദാശിവൻ പിള്ള (വൈസ് പ്രസിഡന്റുമാർ),

ശാസ്താംകോട്ട മുരുകേഷ് (ജനറൽ സെക്രട്ടറി), ഇടക്കുളങ്ങര വിഷ്ണു സേനൻ (ജോ.സെക്രട്ടറി), വരവിള റജി (ട്രഷറർ), ജി.പി. വേണു കരുനാഗപ്പള്ളി (മഠമന്ദിർ പ്രമുഖ്), വള്ളിക്കാവ് സുനിൽ (സത്സംഗ പ്രമുഖ്), സനൽ ശശിധർ ആചാരി (ബജ്രംഗദൾ സംയോജകൻ) എന്നിവരെ തിരഞ്ഞെടുത്തു.