ഓച്ചിറ: ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവും സംസ്കൃത പണ്ഡിതനുമായ ഉണ്ണികൃഷ്ണൻ കുശസ്ഥലിയെ എസ്.എൻ.ഡി.പി യോഗം തഴവ നോർത്ത് 3662ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ഡോ.എൻ. മംഗളൻ പുരസ്കാരം സമർപ്പിച്ചു. പ്രസിഡന്റ് മഹേശ്വരപണിക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം വി.ബിജു, കരയോഗം പ്രസിഡന്റ് എസ്. വാമദേവൻപിള്ള, സലിം അമ്പീത്തറ, എ.പി. സുഗുണൻ, ജെ.സുശീൽകുമാർ, ബാവീസ് വിജയൻ, മോഹനൻ, സജി കരൂർക്കാവിൽ തുടങ്ങിയർ ആശംസകൾ നേർന്നു.