പരവൂർ : പലഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ നേരിടാനായി കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവത്കരിക്കാൻ പരവൂർ ചൈൽഡ് ഫ്രണ്ട്ലി പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ചൈൽഡ് ഫ്രണ്ട്ലി സ്പേസിൽ അവലോകനയോഗം ചേർന്നു. പോക്സോ ആക്ട്, കുട്ടികളുടെ അവകാശങ്ങൾ, മൊബൈൽ ദുരുപയോഗം എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഇതിനൊപ്പം കുട്ടികൾക്ക് ചികിത്സാസഹായവും ഒരു വർഷത്തെ മെഡിക്കൽ ഇൻഷ്വറൻസും വിതരണംചെയ്തു.
പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ എസ്.ഐ. വിജിത് കെ. നായർ, പരവൂർ നഗരസഭാ ചെയർപേഴ്സൺ ശ്രീജ, ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസർ ഷൂജ ശ്രീലത, ജനമൈത്രി ബീറ്റ് ഓഫീസർ ഹരി സോമൻ, അദ്ധ്യാപകരായ പരവൂർ സജീവ്, ബീന, ശിശുക്ഷേമ അംഗം സുവർണ കുമാർ തുടങ്ങിയവർ പങ്കെടുത്തു.