കൊല്ലം: മന്ത്രി സ്ഥാനം നൽകാനും തിരിച്ചെടുക്കാനും ഇടതുമുന്നണിക്ക് അധികാരമുണ്ടെന്ന് ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എം.എ. അമിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസ്ഥാനം തിരിച്ചെടുക്കുന്നെങ്കിൽ എടുക്കട്ടെ. വഹാബ് വിഭാഗവുമായി ചേർന്നു പോകാൻ കഴിയില്ല. മന്ത്രി തങ്ങൾക്കൊപ്പമാണ്. ഐ.എൻ.എൽ പിളർന്നുവെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.