baby-kumar-photo
പടം

പോരുവഴി : ജന്മനാടായ പോരുവഴി ഇടയ്ക്കാട്ടിലെ കൈരളി ഗ്രന്ഥശാലയ്ക്ക് കവിയും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവുമായ കെ.ജി.ശങ്കരപ്പിള്ള 5000 പുസ്തകങ്ങൾ കൈമാറി. തൃശൂരിലെ വീട്ടിലെത്തി ഗ്രന്ഥശാല സംഘം താലൂക്ക് വൈസ് പ്രസിഡന്റ് ബി. ബിനീഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. തന്റെ ഗ്രന്ഥശേഖരത്തിൽ നിന്ന് ഇനിയും പുസ്തകങ്ങൾ നൽകുമെന്നും കവി പറഞ്ഞു. രാജ്യന്തര ജേണലുകൾ ഉൾപ്പടെ ഗ്രന്ഥശാലയ്ക്ക് ലഭിച്ച പുസ്തകങ്ങൾ കെ.ജി.എസ് സ്ക്വയർ എന്ന പേരിൽ പഠനത്തിനും ഗവേഷണത്തിനും വായനയ്ക്കുമായി പ്രത്യേകം സൂക്ഷിക്കുമെന്ന് ബി. ബിനീഷ് പറഞ്ഞു.