കൊട്ടാരക്കര: മലങ്കര മാർത്തോമ സുറിയാനിസഭ സഫ്രഗൻ മെത്രാപ്പൊലീത്തയായി നിയോഗിതനായ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂയാക്കിം മാർ കുറിലോസിനെ കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക സഭ പുനലൂർ രൂപതാദ്ധ്യക്ഷൻ സെൽവിസ്റ്റർ പൊന്നുമുത്തൻ,നഗരസഭ ചെയർമാൻ എ.ഷാജു, റവ.വിനോയ് ഡാനിയേൽ, പി.പി.അച്ചൻകുഞ്ഞ്, പി.എം.തോമസ് കുട്ടി, റവ.ഷിബു സാമുവേൽ, റവ.ഷിജി സാം, തോമസ് മാത്യു എന്നിവർ സംസാരിച്ചു.