photo
കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ നെൽക്കൃഷിയുടെ ഞാറുനടീൽ ഉത്സവം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കരീപ്ര തളവൂർക്കോണം- പാട്ടുപുരയ്ക്കൽ ഏലായിൽ നെല്ലുത്പാദക സമിതിയുടെ ഞാറുനടീൽ ഉത്സവം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നൂറുമേനി കൊയ്യാൻ ലക്ഷ്യമിട്ടുള്ള നെൽക്കൃഷിയ്ക്കും കൃഷിയിടങ്ങളിലെ മറ്റ് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ആവശ്യമായ ഇടപെടലുകളും സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ എ.അഭിലാഷ്, തങ്കച്ചൻ, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രശോഭ, സഹകരണ ബാങ്ക് പ്രസിഡന്റ് ത്യാഗരാജൻ, കൃഷി അസി.ഡയറക്ടർ ജയശ്രീ എന്നിവരും ഗ്രാമപഞ്ചായത്തംഗങ്ങളും പാടശേഖര സമിതി ഭാരവാഹികളും കർഷകരും പങ്കെടുത്തു.