കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വനിത കർഷക, യുവ കർഷകൻ, സമ്മിശ്ര കർഷകൻ, പട്ടികജാതി പട്ടിക വർഗത്തിലെ മികച്ച കർഷകൻ, ക്ഷീര കർഷകൻ എന്നിവരെയാണ് തിരഞ്ഞെടുക്കുക. കർഷക അവാർഡുകൾക്കുള്ള അപേക്ഷകൾ ആഗസ്റ്റ് 3ന് മുൻപായി നെടുവത്തൂർ കൃഷിഭവനിൽ ലഭിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.