പുത്തൂർ: ചെറുപൊയ്ക സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി വായ്പ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.ഗോപിനാഥൻപിള്ള നിർവഹിച്ചു. ഭരണസമിതിയംഗങ്ങളായ വി.എൻ.ഭട്ടതിരി,ജി. വിക്രമൻ പിള്ള, ഡി.ദിനൻ, അനീഷ് ആലപ്പാട്ട്, കബീശൻ, ജെ.ബി.കോശി, സെക്രട്ടറി എസ്.പുഷ്പകുമാരി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ വാങ്ങുന്നതിനായി പലിശ രഹിത വായ്പ നൽകുന്ന പദ്ധതിയാണ്.