കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് നാളെ മുതൽ കൊല്ലൂർ മൂകാംബിക സൂപ്പർ ഡീലക്സ് പുനരാരംഭിക്കുന്നു. രാത്രി 8ന് കൊട്ടാരക്കര നിന്ന് കൊല്ലൂരേക്കും രാത്രി 9ന് കൊല്ലൂർ നിന്ന് കൊട്ടാരക്കരയ്ക്കും സർവീസുകൾ ആരംഭിക്കും. ഓൺ ലൈൻ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും . കൂടാതെ കൊട്ടാരക്കര ഡിപ്പോയിൽ നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.